കുടവൂർ വിടയത്ത് കോളനിയിൽ കുടിവെള്ള പദ്ധതി

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വിടയത്ത് കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു. ഏറെക്കാലമായി കോളനി നിവാസികൾ അനുഭവിച്ചുകൊണ്ടിരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അഡ്വ. വി. ജോയി എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽനിന്ന് 4.83 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.