വായനദിനാചരണം

നെടുമങ്ങാട്: കന്യാകുളങ്ങര ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ വായനദിനാചരണവും ക്ലാസ് ലൈബ്രറികളുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. എ.ഇ.ഒ മോഹൻകുമാർ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്കൂൾ മാഗസി​െൻറ പ്രകാശനവും ബി.പി.ഒ നൗഷാദ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അഷ്‌റഫി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ഇന്ദു എൽ.ജി സംസാരിച്ചു. തുടർന്ന് കവിത പാരായണം, നോവൽ വായന തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.