കിളിമാനൂർ: മലയ്ക്കൽ റബർ ഉൽപാദക സഹകരണ സംഘത്തിെൻറ ആഭിമുഖ്യത്തിൽ പ്രദേശത്തെ റബർ കർഷകർക്ക് മഴക്കാലത്ത് ഉപയോഗിക്കുന്നതിനുള്ള റെയിൻ ഗാർഡ് ഉപകരണങ്ങൾ സൗജന്യമായി നൽകി. പനപ്പാംകുന്ന് വായനശാല ഹാളിൽ നടന്ന ചടങ്ങ് റബർ ബോർഡ് െഡവലപ്മെൻറ് ഓഫിസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എം.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ സംഘം ഭാരവാഹികളായ എ. നവാസ് മടവൂർ, കെ. നാരായണൻ ഉണ്ണിത്താൻ, വി. രാജേന്ദ്രൻ നായർ, എ. ദാവൂദ്, കൃഷ്ണൻ കുട്ടി നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.