ക്ലബ്​ വാർഷികം

കിളിമാനൂർ: ചെവളമഠം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ രണ്ട് ദിവസത്തെ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്ത് ഉദ്ഘാടനം ചെയ്തു. വാർഷികത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി, പച്ചക്കറിവിത്ത് വിതരണം, വൃക്ഷതൈ നടീൽ, കലാമത്സരങ്ങൾ, നാടൻപാട്ട് സന്ധ്യ, വിളംബര ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മെംബർ ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. വിഷ്ണു രാജ് അധ്യക്ഷതവഹിച്ചു. സുനിൽ സാർ, യു.എസ്. സുജിത്ത് എന്നിവർ സംസാരിച്ചു. വിപിൻദാസ് സ്വാഗതവും ആർ.എസ്. രാഹുൽ രാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.