'അക്ഷരക്കൂട്ട്' ജി.ഐ.ഒ വായനദിനാചരണം

തിരുവനന്തപുരം: വായനദിനത്തോടനുബന്ധിച്ച് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാനം ഒട്ടാകെ 'അക്ഷരക്കൂട്ട്' എന്ന തലക്കെട്ടിൽ സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകവിതരണ കാമ്പയിൻ നടത്തി. തിരുവനന്തപുരം ജില്ലയിൽ 23 ലൈബ്രറികളിലേക്കാണ്‌ പുസ്തകങ്ങൾ എത്തിച്ചത്. വായനയെ പ്രോത്സാഹിപ്പിക്കാനും വായനശീലം കുട്ടികളിൽ വളർത്തിയെടുക്കാനുമുള്ള ആശയമായിരുന്നു കാമ്പയിനി​െൻറ ഉദ്ദേശ്യം. വായനദിനത്തോട് അനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ജി.െഎ.ഒ പ്രതിനിധികൾ പ്രിൻസിപ്പലിന് പുസ്തകങ്ങൾ കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.