പുനലൂർ: പ്രണയ വിവാഹത്തിനൊടുവിൽ ജീവൻ നഷ്ടപ്പെട്ട കെവിെൻറ മരണം സംബന്ധിച്ച അന്വേഷണത്തിൽ തെളിവെടുപ്പിന് കോട്ടയത്തുനിന്ന് അന്വേഷണസംഘം ചാലിയക്കരയിൽ എത്തി. സ്ഥലത്തെ ഒരു റബർ ടാപ്പിങ്ങുകാരെൻറ മൊഴി രേഖപ്പെടുത്തി. കെവിെൻറ മൃതദേഹം ചാലിയക്കര ആറ്റിലെ പത്തുപറ ഭാഗത്ത് കഴിഞ്ഞ 28നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുക്കുന്നതിെൻറ തലേന്ന് ഈ ഭാഗത്ത് ആറ്റിൽ ആഴം കൂടുതലാണോയെന്ന് പ്രതികൾ ടാപ്പിങ്ങുകാരനോട് അന്വേഷിച്ചിരുന്നു. പ്രതികൾ പൊലീസിന് നൽകിയ മൊഴി ശരിയാണോയെന്ന് പരിശോധിക്കാനാണ് സംഘമെത്തിയത്. പ്രതികൾ നൽകിയ മൊഴി ശരിയാെണന്ന് ടാപ്പിങ്ങുകാരൻ സമ്മതിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.