തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡൻറ് ഷെഹീറിനെ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ച കേസിൽ മുകേഷ് എം.എൽ.എയുടെ സ്റ്റാഫ് അംഗത്തിെൻറ പങ്ക് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അക്രമത്തിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുകയാണ് സി.പി.എം ശൈലി. അതിെൻറ ഇരയാണ് ഷെഹീർ. സംഭവത്തിന് പിന്നിലെ യഥാർഥ പ്രതികളെ വേഗം പിടികൂടാൻ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.