സർവകലാശാലകൾ പി.ജി പ്രവേശനത്തിനുള്ള തീയതി ദീർഘിപ്പിക്കണം -കെ.ജി.ഒ.യു

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എ/ബി.എസ്സി, ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ മറ്റ് സർവകലാശാലകൾ പി.ജി പ്രവേശനത്തിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് കേരള െഗസറ്റ്ഡ് ഒാഫിസേഴ്സ് യൂനിയൻ. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദ കോഴ്സുകളുടെ അപേക്ഷ സ്വീകരിക്കുന്ന തീയതി 19ന് അവസാനിപ്പിക്കുകയാണ്. കേരള യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് കാലിക്കറ്റ്, എം.ജി യൂനിവേഴ്സിറ്റികളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചുനൽകുന്നതിന് ആവശ്യമായ നിർദേശം നൽകണമെന്നും കെ.ജി.ഒ.യു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.