സബ് രജിസ്ട്രാര്‍ അടക്കം പ്രതികൾ കൊട്ടാരക്കര: കോടികള്‍ വിലവരുന്ന വ്യാപാരസ്ഥാപനവും സ്ഥലവും വ്യാജരേഖ ചമച്ച് വിറ്റ സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി പരാതി. പ്രമുഖ ധനകാര്യസ്ഥാപനം നവംബറില്‍ കൊട്ടാരക്കര പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കഴിഞ്ഞ മാസമാണ് എഫ്.ഐ.ആര്‍ തയാറാക്കി കേസെടുത്തത്. വെണ്ടാര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ ഓമനക്കുട്ടന്‍പിള്ള, ഭാര്യ വീണപിള്ള, കെട്ടിടവും സ്ഥലവും വാങ്ങിയ കൊട്ടാരക്കര കിഴക്കേകര കാര്‍ത്തികയില്‍ കൊച്ചുകേശവന്‍പിള്ള (കെ.കെ. പിള്ള), വെട്ടിക്കവല മണ്ണൂര്‍ വീട്ടില്‍ ജി. ഗോപാലന്‍പിള്ള, കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന എസ്. ശോഭ, കൊട്ടാരക്കര സ്വദേശികളായ എ. രാജന്‍, പ്രേംകുമാര്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടിെല്ലന്ന്‍ പരാതിക്കാർ ആരോപിക്കുന്നു. കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനത്തിെൻറ കൊട്ടാരക്കര ബ്രാഞ്ചില്‍നിന്ന് ഓമനക്കുട്ടന്‍ പിള്ള ചിട്ടി അഡ്വാന്‍സായി 3,73,68,220 രൂപ കൈപ്പറ്റി. ഇതിന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫിസിലെ 2257/ 2011 ാം നമ്പര്‍ വിലയാധാരപ്രകാരമുള്ള വസ്തുവിെൻറ അസ്സല്‍ പ്രമാണവും അനുബന്ധരേഖകളും ഈടായി നൽകി. തുക വാങ്ങിയശേഷം ഓമനക്കുട്ടന്‍പിള്ള ചിട്ടിത്തുകയുടെ തവണകളിൽ മുടക്കം വരുത്തി. തുക തിരിച്ചടക്കുന്നതിന് സാവകാശം ലഭിച്ച സമയത്തിനിടെ ഇൗട് നൽകിയ വസ്തുവിെൻറ വ്യാജരേഖകള്‍ ചമച്ച് കൊച്ചുകേശവന്‍ പിള്ളക്ക് വിലയാധാരം നടത്തി. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന എസ്. ശോഭയുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് ധനകാര്യ സ്ഥാപനത്തിെൻറ ആരോപണം. കൊട്ടാരക്കര സി.ഐ ബി. ഗോപകുമാറിനാണ് അന്വേഷണചുമതല. അതേസമയം, ഉന്നതബന്ധങ്ങളുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.