പ്രഫ. ശിവപ്രസാദ്​​ ഫൗണ്ടേഷൻ അവാർഡ്​ ജി. നാഗേന്ദ്രപ്രഭുവിന്​

െകാല്ലം: വിദ്യാഭ്യാസ, കലാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന പ്രഫ.എസ്. ശിവപ്രസാദി​െൻറ സ്മരണാർഥമുള്ള അവാർഡിന് ആലപ്പുഴ എസ്.ഡി കോളജ് അധ്യാപകൻ ഡോ.ജി. നാഗേന്ദ്രപ്രഭു അർഹനായി. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡെന്ന് ശിവപ്രസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 18ന് മുള്ളുവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. വൈകീട്ട് മൂന്നിന് ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം െചയ്യും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ.കെ. ശശികുമാർ, ഡോ. വിനയകുമാർ, പ്രഫ.ജി. സുരേഷ്, പ്രഫ.കെ. ജയപാലൻ, എം.എൽ. അനിധരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.