കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കമ്പംകോട് ഒരുക്കിയ പകൽവീട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പി. െഎഷാപോറ്റി എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ദീപ താക്കോൽദാനം നിർവഹിച്ചു. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ഗീതാ കേശവൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ടി. ഡാനിയൽ, ജില്ല പഞ്ചായത്തംഗം സരോജിനിബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ചന്ദ്രികകുമാരി, ആർ. രേണുക, ആർ. ബാലചന്ദ്രൻപിള്ള, ജി. മുരളീധരൻപിള്ള, പത്മകുമാരി, സി. അലക്സ് എന്നിവർ സംസാരിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ മിത വി. ധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ജോൺസൺ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വിഷ്ണു നന്ദിയും പറഞ്ഞു. അങ്കണവാടി കെട്ടിടം ഉദ്ഘാടനം കൊട്ടാരക്കര: മേലില പഞ്ചായത്തിലെ ചെങ്ങമനാട് ചേത്തടി അങ്കണവാടിക്കായി പണികഴിപ്പിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ നിർവഹിക്കും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ദീപ അധ്യക്ഷത വഹിക്കും. മേലില പഞ്ചായത്ത് പ്രസിഡൻറ് വി.ജെ. വിജയകുമാർ ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിെൻറ ജനകീയാസൂത്രണം 2017-18 പദ്ധതിയിലുൾപ്പെടുത്തി 12,93,000 രൂപ മുതൽമുടക്കിയാണ് കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.