സഞ്ചാരമെഴുതി സെറ ലോക റെക്കോഡ് ബുക്കിൽ

തിരുവനന്തപുരം: ലോകകാഴ്ചകൾ എഴുതി വട്ടിയൂർക്കാവ് സരസ്വതിവിദ്യാലയത്തിലെ 11ാം ക്ലാസ് വിദ്യാർഥിനി സെറ മറിയം ബിന്നി ഇൻക്രഡിബിൾ ബുക്ക് ഓഫ് െറേക്കാഡിൽ ഇടംപിടിച്ചു. പ്രായം കുറഞ്ഞ സഞ്ചാരസാഹിത്യകാരി എന്ന നിലയിലാണ് ലോക അംഗീകാരപട്ടികയിൽ സ്ഥാനമുറപ്പിച്ചത്. പത്താം വയസ്സിൽ എഴുതിയ ആദ്യ കൃതി സെറയുടെ യാത്രകൾ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി പ്രകാശനം ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പത്ത് സഞ്ചാരഗ്രന്ഥങ്ങൾ പുറത്തുവന്നു. അവസാനം പ്രസിദ്ധീകരിച്ച 'തലസ്ഥാനം മുതൽ തലസ്ഥാനംവരെ' കൃതിയിലെ ഒരധ്യായം സി.ബി.എസ്.ഇ സിലബസിൽ നാലാം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തി. ഹരിതം, വയനാടൻ കാഴ്ചകൾ, കന്യാകുമാരി യാത്ര, ബെൽറോക്ക്, സമ്മർ ഇൻ ട്രിവാൻഡ്രം, കല്ലാറും കടന്ന്.. കാടും കണ്ട്, ചെെന്നെ മെയിൽ, അങ്ങനെ ഒരവധിക്കാലം എന്നിവയാണ് മറ്റ് കൃതികൾ. പുസ്തകരചനകൂടാതെ ചിത്രരചനയിലെ പ്രാവീണ്യവും പരിഗണിച്ചാണ് ലോക െറേക്കാഡിലേക്ക് പരിഗണിച്ചത്. 2016, 2017 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഫിലിം, സീരിയൽ ഡബ്ബിങ്ങിലും മികച്ച പ്രകടനം കാഴ്ചെവച്ചിട്ടുണ്ട്. 10ാം ക്ലാസ് വരെ വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിൽ പഠിച്ച സെറ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. കഴിഞ്ഞദിവസമാണ് ഇൻക്രഡബിൾ ബുക്ക് ഓഫ് െറേക്കാഡിൽനിന്നുള്ള അറിയിപ്പും സർട്ടിഫിക്കറ്റും ലഭിച്ചത്. പുസ്തക പ്രസാധകനും അധ്യാപകനുമായ ബിന്നി സാഹിതിയുടെയും അഭിഭാഷകയായ ജെ. റാണിയുടെയും ഏക മകളാണ് സെറ. ഫോട്ടോ.. സെറ മറിയം ബിന്നി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.