പി.കെ. കുഞ്ഞച്ച​െൻറ ജീവിതം പ്രചോദനം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിലേക്ക് എത്തിച്ചതിനുപിന്നിൽ പി.കെ. കുഞ്ഞച്ചനെ പോലുള്ളവരുടെ പ്രയത്നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകത്തൊഴിലാളി നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനവും പുസ്തകപ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞച്ച​െൻറ ഭാര്യ ഭാസുരാദേവി രചിച്ച 'പി.കെ. കുഞ്ഞച്ചൻ: ഭാസുര ഓർമകൾ' എന്ന പുസ്തകം വി.എസ്. അച്യുതാനന്ദന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കുഞ്ഞച്ച​െൻറ ജീവിതം യുവതലമുറക്ക് പ്രചോദനവും മാതൃകയുമാവേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകത്തൊഴിലാളി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ വിശാല പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എ.കെ. ബാലൻ, മാത്യു ടി. തോമസ്. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡൻറ് എം.വി. ഗോവിന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, കെ. ശിവകുമാർ, ആനാവൂർ നാഗപ്പൻ, വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.