കൊട്ടാരക്കര: ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനും നവീകരണത്തിനുമായി 2000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് രൂപംനല്‍കിയതായി മന്ത്രി ജി. സുധാകരന്‍. കൊട്ടാരക്കര റിങ് റോഡിെൻറ നിര്‍മാണോദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലക്കും കൊട്ടാരക്കര മണ്ഡലത്തിനും പൊതുമരാമത്ത് വകുപ്പ് അര്‍ഹമായ പ്രാധാന്യമാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയത്. അടിസ്ഥാന വികസന ഫണ്ടും ബജറ്റ് തുകയും ചേര്‍ത്താണ് ജില്ലക്കായി തുക അനുവദിച്ചത്. 44 പ്രവര്‍ത്തികള്‍ക്കായി അടിസ്ഥാനവികസന ഫണ്ടില്‍ നിന്നും 1407 കോടി രൂപ അനുവദിച്ചു. ബജറ്റ് വഴി 92 പ്രവൃത്തികള്‍ക്കായി 348 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയപാത നാലുവരിയാക്കുന്നതിന് 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചടയമംഗലം മുതൽ എനാത്ത് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 40 കോടി രൂപയും വകയിരുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന 200 കോടി രൂപ െചലവുള്ള മലയോര ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും. ഈ വികസന പദ്ധതികളെല്ലാം കൊട്ടാരക്കര മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. മണ്ഡലത്തിന് 225 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കൊട്ടാരക്കരക്ക് അര്‍ഹമായ പ്രാധാന്യം പൊതുമരാമത്ത് വകുപ്പ് നല്‍കുന്നുണ്ട്. നവീകരിച്ച നെടുവത്തൂര്‍-പുത്തൂര്‍, മൂര്‍ത്തിക്കാവ്-മനക്കര കാവ് റോഡുകളുടെ സമര്‍പ്പണവും കൊട്ടാരക്കര മുനിസിപ്പാലിറ്റി, നെടുവത്തൂര്‍, മൈലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന റിങ് റോഡിെൻറ ഒന്നാംഘട്ടത്തിെൻറ നിർമാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ െഎഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍, നഗരസഭാധ്യക്ഷ ബി. ശ്യമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാര്‍, ജില്ല പഞ്ചായത്തംഗങ്ങളായ എസ്. പുഷ്പാനന്ദന്‍, ആര്‍. രശ്മി, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ശ്രീകല, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി ബിനു, സൂപ്രണ്ടിങ് എന്‍ജിനീയർ ഇ.ജി വിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.