പാണ്ഡവൻപാറയുടെ കൂടുതൽ ഭാഗം തകർച്ചാഭീഷണിയിൽ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പുനലൂർ: പാറ അടർന്നുവീണ് നാശംനേരിട്ട ഉറുകുന്ന് പാണ്ഡവൻപാറയുടെ ചുറ്റുവട്ടത്ത് സ്ഥിതി ആശങ്കജനകം. ഇനിയും പാറയും മണ്ണും ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് കുടുംബങ്ങളെ താലൂക്ക് അധികൃതർ ഇടപെട്ട് ബന്ധുവീടുകളിലേക്ക് മാറ്റി. 36 ഏക്കർ വിസ്തൃതിയിൽ ദേശീയപാതയിൽനിന്ന് 2500 അടി ഉയരത്തിലുള്ള പാറയുടെ ഒരുഭാഗം കഴിഞ്ഞരാത്രിയിൽ അടർന്ന് താേഴക്ക് പതിച്ചിരുന്നു. പാറയിലുള്ള കുരിശുമലയുടെ അടിവാരത്തിൽനിന്നാണ് പാറ ഇളകി 500 മീറ്ററോളം താഴേക്ക് വീണത്. ഇളകിവീണ കൂറ്റൻ പാറ താഴെയുള്ള മറ്റൊരു പാറയിൽ തട്ടി 15 കഷ്ണമായി പിളർന്ന് പരിസരത്ത് പതിച്ചു. ഇതിനെതുടർന്ന് ഒരേക്കറോളം ഭാഗത്ത് കൃഷിനാശം നേരിട്ടു. പൊട്ടിയ പാറകൾ ഇനിയും ഉരുണ്ട് താഴേക്ക് വന്ന് വീടുകൾക്കും മറ്റും നാശമുണ്ടാകുെമന്നാണ് റവന്യൂ അധികൃതർ പറയുന്നത്. കലക്ടറുടെ നിർദേശാനുസരണം ജിയോളജി വിഭാഗം വ്യാഴാഴ്ച ഉറുകുന്നിലെത്തി പരിശോധന നടത്തി. ഇളകിവീണ പാറകൾ വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിക്കുന്നത് അപകടമുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ മറ്റ് രീതിയിൽ പൊട്ടിച്ചുമാറ്റേണ്ടതുണ്ട്. പാറ പൂർണമായി പൊട്ടിച്ചുമാറ്റിയശേഷം ഇവിടുത്തെ കുടുംബങ്ങൾ തിരിച്ചുവന്നാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. വിശാലമായ പാറ പൂർണമായി റവന്യൂ വകുപ്പിേൻറതാണ്. എന്നിരുന്നാലും ഒരുഭാഗത്ത് ക്ഷേത്രക്കാരും മറുഭാഗത്ത് ക്രിസ്തീയവിഭാഗവും പാറ ൈകയേറി ആരാധന നടത്തുന്നുണ്ട്. പാറക്ക് താഴെയുള്ള നാല് കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമി 500 ഒാളം കുടുംബങ്ങളുടേതാണ്. ഇവിടെത്തന്നെയാണ് ഇവർ താമസിക്കുന്നതും. തെന്മല പഞ്ചായത്തിലെ ഉറുകുന്ന്, ഒറ്റക്കൽ, ഇന്ദിരനഗർ വാർഡി​െൻറ മധ്യത്തിലാണ് പാണ്ഡവൻപാറ. ചെങ്കുത്തായ ഭൂപ്രകൃതിയും ഇവിടുത്തെ കൃഷിയും കാരണം മെണ്ണാലിപ്പ് ശക്തമാണ്. ഇതുകാരണം ഇൗ ഭാഗത്തുള്ള നിരവധി കൂറ്റൻ പാറകൾ ചുവട്ടിലെ മണ്ണ് മാറി ഏത് സമയത്തും ഇളകി താഴേക്ക് വീഴുന്ന അവസ്ഥയിലാണ്. പത്തുവർഷം മുമ്പ് ഇൗ ഭാഗത്ത് ഭൂമിയിൽ വലിയ വിള്ളൽ ഉണ്ടായിരുന്നു. നിരവധി വീടുകൾക്ക് നാശവും നേരിട്ടു. അന്ന് ജിയോളജി വിഭാഗം നടത്തിയ പഠനത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ പല നിർദേശങ്ങളും മുന്നോട്ട് െവച്ചിരുന്നു. ഇൗ മേഖലയിലെ മണ്ണൊലിപ്പ് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും നിർദേശിച്ചു. എന്നാൽ ഇതൊന്നും നടപ്പായില്ല എന്നുമാത്രമല്ല, കൂറ്റൻ പാറ പോലും ൈകയേറുകയായിരുന്നു. പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാ​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സുരക്ഷാനടപടികൾ കൈക്കൊണ്ട് കലക്ടർക്ക് റിപ്പോർട്ട് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.