റമദാൻ വിശേഷം

റമദാന് വിട; ചെറിയ പെരുന്നാൾ ഇന്ന് കൊല്ലം: പരിശുദ്ധ റമദാനിന് വിടച്ചൊല്ലി വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. പാപമോചനത്തിനും നരകമുക്തിക്കുമായി രാവും പകലും പ്രാർഥനകളിൽ മുഴുകിയിരുന്ന വിശ്വാസികൾ വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നോമ്പ് 29 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാൽ മാസപിറ കണ്ടതോടെ പെരുന്നാൾ വിരുന്ന് ഒരുക്കലി​െൻറ തയാറെടുപ്പുകളും വീടുകളിൽ പൂർത്തിയായിക്കഴിഞ്ഞു. രാവും പകലും ഉണർന്നിരുന്ന മസ്ജിദുകൾ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി, ഒപ്പം ഈദ് ഗാഹുകളും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല പള്ളികളിലും പന്തലും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ നമസ്കാരത്തിനായി എത്തുന്നവരെ കൊണ്ട് പള്ളികൾ നിറഞ്ഞുകവിയും എന്നതിനാലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. മഴ മാറി നിന്നാൽ ഈദ് ഗാഹുകൾ സുഗമമായി നടക്കും. ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി ചാത്തന്നൂർ: ഇടഞ്ഞ ആന അങ്കണവാടിക്ക് മുന്നിലെത്തി നിലയുറപ്പിച്ചത് പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച രാവിലെ പത്തരയോടെ മീനാട്ടായിരുന്നു സംഭവം. മീനാട്ടുനിന്ന് കുളിപ്പിച്ചശേഷം കൊണ്ടുവരികയായിരുന്ന കേശു എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞു നീങ്ങിയ ആന, വാഹനം ഹോൺ അടിക്കുന്നതു കേട്ട് അടുത്ത് അംഗൻവാടി പ്രവർത്തിക്കുന്ന വീടി​െൻറ ഗേറ്റ് തുറന്ന് നിലയുറപ്പിക്കുകയായിരുന്നു. ഈ സമയം അംഗൻവാടിയിൽ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. കുറച്ചുനേരം അവിടെനിന്നശേഷം ആന വീടി​െൻറ പുറകുവശത്തേക്ക് പോയി കിണർ തകർത്തു. ആന പുറകിലേക്ക് പോയ സമയത്താണ് അംഗൻവാടിയിൽ നിന്നും കുട്ടികൾ പുറത്തേക്കിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.