എം.എൽ.എയുടെ മർദനം: തനിക്കും കുടുംബത്തിനും ഭീഷണിയെന്ന്​ വീട്ടമ്മ

അഞ്ചൽ: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മർദനത്തിനിരയായ അനന്തകൃഷ്ണ​െൻറ മാതാവ് ഷീന പി. നാഥ്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗം സ്വീകരിക്കുമെന്നും ഷീന പറഞ്ഞു. അഞ്ചൽ പൊലീസ് പക്ഷപാതപരമായി പെരുമാറുെന്നന്നാരോപിച്ച് ഇവർ പുനലൂർ ഡിവൈ.എസ്.പി ക്ക് പരാതി നൽകി. എം.എൽ.എയും ഡ്രൈവറും ചേർന്ന് ത​െൻറ മകനെ മർദിച്ചതായും എം.എൽ.എ തന്നെ അസഭ്യം പറയുകയും കൈയിൽ കടന്നുപിടിച്ച് തള്ളുകയും ലൈംഗികച്ചുവയുള്ള ആംഗ്യം കാട്ടി അധിക്ഷേപിച്ചതായും പരാതിയിൽ ആവർത്തിച്ചു. നിസ്സാരവകുപ്പാണ് എം.എൽ.എക്കെതിരെ ചുമത്തിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞദിവസം അഞ്ചലിൽ മരണവീട്ടിൽ നിന്ന് മടങ്ങിപ്പോകുേമ്പാൾ ത​െൻറ വാഹനത്തിന് പോകാൻ സൗകര്യം നൽകിയില്ലെന്നുപറഞ്ഞാണ് ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും കാർയാത്രക്കാരനായ യുവാവിനെ മർദിച്ചത്. എം.എൽ.എക്കും അനന്തകൃഷ്ണനും എതിരെ അഞ്ചൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.