തിരുവനന്തപുരം: മിൽമയുടെ അമ്പലത്തറയിലെ തിരുവനന്തപുരം ഡെയറിയിൽ താഴെ പറയുന്ന താൽക്കാലിക തസ്തികയിലേക്ക് വെള്ളിയാഴ്ച രാവിലെ 10.30ന് വാക്-ഇൻ ഇൻറർവ്യൂ നടക്കും. താൽപര്യമുള്ളവർ അന്നേദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിെൻറ പകർപ്പ് എന്നിവ സഹിതം ഇൻറർവ്യൂവിന് ഹാജരാക്കണം. തസ്തിക: ടെക്നീഷ്യൻ (ഇലക്ട്രീഷൻ), യോഗ്യത: എസ്.എസ്.എൽ.സി, െഎ.ടി.െഎയിൽനിന്ന് ഇലക്ട്രീഷൻ ട്രേഡ് പാസായിരിക്കണം. പ്രവൃത്തിപരിചയം: മൂന്ന് വർഷം (നിശ്ചിത യോഗ്യത നേടിയശേഷം), പ്രായം: 2018 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ല. (അംഗീകരിച്ചിട്ടുള്ള വയസ്സിളവ് ബാധകം), പ്രതിമാസ വേതനം: 16,000 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.