പത്തനാപുരം: കാൽപന്തുകളിയുടെ ആവേശം നെഞ്ചിലേറ്റിയവരാണ് മലയോരപട്ടണമായ പത്തനാപുരത്തെ ജനത. 64 വർഷത്തെ കായികചരിത്രമാണ് കിഴക്കൻ മേഖലയിലെ ഫുട്ബാൾ േപ്രമികൾക്ക് പറയാനുള്ളത്. 1950ൽ അത്ലറ്റിക് ക്ലബിെൻറ രൂപവത്കരണത്തോടെയാണ് ഫുട്ബാൾ ആവേശം പത്തനാപുരത്തുകാരുടെ തലക്ക് പിടിക്കുന്നത്. തുടർന്ന് മൗണ്ട് താബോർ ദയറ സ്ഥാപകനായ തോമാ മാർ ദീവന്നാസിയോസ് ഫുട്ബാൾ കളിക്കാർക്ക് ആവശ്യമായ പരീശിലനത്തിന് സ്ഥലം നൽകുകയും ചെയ്തു. ഇതിനിടെ ടീം പത്തനാപുരം രൂപവത്കരിക്കുകയും ചെയ്തു. ഇൻറർ കൊളീജിയറ്റ് മത്സരങ്ങളിലെ പേടിസ്വപ്നമായി ടീം പത്തനാപുരം മാറി. 1975 ലാണ് ആദ്യമായി സംസ്ഥാനതല മത്സരം പത്തനാപുരത്ത് സംഘടിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ടി.എഫ്.സിയും (ടൗൺ ഫുട്ബാൾ ക്ലബ്) മാസ് ക്ലബും ഉദയംകൊണ്ടു. പിന്നീടിങ്ങോട്ട് പോരാട്ടങ്ങൾക്കും തീപാറുന്ന മത്സരങ്ങൾക്കും കിഴക്കൻ മേഖല സാക്ഷിയായി. സന്തോഷ് േട്രാഫി മുൻ ടീമംഗം ബി.ടി. ശരത്, വിനോദ്കുമാർ, സർവിസസിെൻറ രഞ്ജിത്ത്, ദേശീയതാരം വരുൺചന്ദ്രൻ, അഫ്സൽ, മുഹമ്മദ് റഫി, സംസ്ഥാന സ്കൂൾ പരിശീലകൻ ഹമീദ് എന്നിവരെയെല്ലാം മലയോര നാട് മലയാള ഫുട്ബാളിന് നൽകിയ സംഭാവനകളാണ്. വേനൽ അവധിക്കാലത്ത് ക്ലബുകൾ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുപോലും നിരവധിപേരാണ് ഇവിടെ എത്തുന്നത്. ലോകകപ്പ് ഫുട്ബാൾ ആരംഭിക്കാൻ മണിക്കൂറുകൾമാത്രം ശേഷിക്കുേമ്പാൾ മത്സരങ്ങളിലെ മാസ്മരിക നിമിഷങ്ങൾ കാത്തിരിക്കുകയാണ് കിഴക്കൻ ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.