ഡ്രൈവർമാരുടെ അനാസ്​ഥ: അന്വേഷിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

തിരുവനന്തപുരം: കൊച്ചി മരടിലെ സ്കൂൾ വാൻ അപകടത്തി​െൻറയും തിരുവനന്തപുരം തോന്നയ്ക്കലിൽ ഒാേട്ടാ ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ നടത്തിയ ശ്രമത്തി​െൻറയും പശ്ചാലത്തലത്തിൽ ഡ്രൈവർമാരുടെ അശ്രദ്ധക്കും ക്രൂരതക്കുമെതിരെ െപാലീസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സംസ്ഥാന പൊലീസ് മേധാവിയും ഗതാഗതകമീഷണറും ജൂലൈ നാലിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യവകാശ പ്രവർത്തകനായ കെ. രാജു നൽകിയ പരാതിയിലാണ് നടപടി. അശ്രദ്ധയും ക്രൂരതയുമുള്ള ഡ്രൈവർമാരുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.