(ചിത്രം) ഇരവിപുരം: ജന്മനാ കാഴ്ചശക്തി ഇല്ലാത്ത പത്തുവയസ്സുകാരിക്ക് ഗുരുതര വൃക്കരോഗംകൂടി ബാധിച്ചതോടെ ചികിത്സക്ക് പണം കണ്ടെത്താനാവാതെ കുടുംബം വലയുന്നു. കൂട്ടിക്കട ശാസ്താംവെളി മാഹീൻ മൻസിലിൽ നാസറിെൻറയും നബീസത്തിെൻറയും മകൾ ഹലീമ (10) യുടെ കുടുംബമാണ് വലയുന്നത്. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന ഹലീമയുടെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനായി നല്ലൊരു തുക വേണ്ടിവരും. ദിവസവുമുള്ള മരുന്നുകൾക്കും ഡയാലിസിസിനും പണം കണ്ടെത്താനാവാത്ത സ്ഥിതിയാണ് ഈ കുടുംബത്തിനുള്ളത്. വഴുതക്കാട് ബ്ലൈൻഡ് സ്കൂളിലെ വിദ്യാർത്തിനിയായ ഹലീമ കലാരംഗങ്ങളിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചികിത്സക്ക് പണം കണ്ടെത്താൻ ഹലീമയുടെ പേരിൽ ഫെഡറൽ ബാങ്ക് മയ്യനാട് ശാഖയിൽ 20340 1000 26067 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് FDRLO002034.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.