ഗർഭിണിയായ മകളെ പീഡിപ്പിച്ചയാൾക്ക്​ ജീവപര്യന്തവും ലക്ഷം രൂപ പിഴയും

കൊല്ലം: ഗർഭിണിയായ മകളെ അവരുടെ ഭർതൃവീട്ടിൽെവച്ച് പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ആനന്ദനെയാണ് (50) അഡീഷനൽ സെഷൻസ് ജഡ്ജി മനോജ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. മകൾ ഗർഭിണിയാണെന്ന് അറിയാമായിരുന്ന പ്രതി ചെയ്ത കൃത്യത്തിന് ദയ അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.