തിരുവനന്തപുരം: സർവിസിൽനിന്ന് വിരമിച്ച എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി കെ. ബാലചന്ദ്രൻ, എസ്.ബി.ടി സ്റ്റാഫ് യൂനിയൻ മുൻ ട്രഷറർ ജി. അനിൽകുമാർ എന്നിവർക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെയും എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷെൻറയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ബെഫി സെൻററിൽ നടന്ന യോഗം എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. പി. സദാശിവൻ പിള്ള, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, എസ്.ബി.ഐ.ഇ.എഫ് ജനറൽ സെക്രട്ടറി സി. ജയരാജ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ശ്രീവൽസൻ, എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ലാ സെക്രട്ടറി നഹാസ്, എൽ.െഎ.സി.ഇ.യു ഡിവിഷണൽ വൈസ് പ്രസിഡൻറ് എൻ. ഗണപതി കൃഷ്ണൻ, കോൺഫെഡറേഷൻ ജില്ലാ പ്രസിഡൻറ് ആർ. കൃഷ്ണകുമാർ, ബെഫി മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.