കാട്ടാക്കട: കുറ്റിച്ചല്‍ . ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കവര്‍ച്ചാശ്രമം നടന്നതെന്ന് കരുതുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് അറിയുന്നത്. തുടര്‍ന്ന് ഭാരവാഹികളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. കമ്മിറ്റി ഓഫിസിലെ ഭാഗത്തെ ജനലിെൻറ കമ്പി വളച്ച് അകത്ത് കടന്നാണ് കവർച്ചാശ്രമം. കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിക്കാന്‍ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. കമ്മിറ്റി ഓഫിസിലെ വാതിൽ പൊളിക്കാൻ ശ്രമംനടന്നു. ക്ഷേത്രത്തിലേക്ക് വരുന്ന വൈദ്യുതി ലൈൻ ഓഫ് ചെയ്‌ത നിലയിലാണ്. അതാത് ദിവസത്തെ ക്ഷേത വരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നതിനാൽ ഒന്നും നഷ്ടമായിട്ടില്ല. ഒമ്പതുവർഷത്തിന് മുമ്പ് നടന്ന കവർച്ചയിൽ നാൽപതിനായിരം രൂപ നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം രണ്ടു വർഷത്തിനുള്ളിൽ വീണ്ടും കവർച്ച നടന്നിരുന്നു. ഇത് മൂന്നാമത് തവണയാണ് ഇവിടെ മോഷണശ്രമം. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.