വാർഷിക പൊതുയോഗം

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ചേർന്നു. ഭാരവാഹികൾ: എ.ജെ. അലക്സ് റോയ് (പ്രസി.), എസ്. അനിക്കുട്ടൻ (വൈസ് പ്രസി.), എ.എസ്. ബൈജു (സെക്ര.), വി.ജ്യോതിഷ്(ജോ.സെക്ര.), ബിന്ദു ജോയ് (ലൈബ്രേറിയൻ). ചർച്ച നടത്തി കാട്ടാക്കട: ചർച്ചാവേദിയുടെ ചർച്ച ചിന്മയ വിദ്യാലയത്തിൽ നടന്നു. കാട്ടാക്കട സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഊർജ സംരക്ഷണം എന്ന വിഷയം വൈദ്യുതി ബോർഡ് മുൻ എക്സിക്യൂട്ടിവ് എൻജിനീയർ എസ്. രവീന്ദ്രൻ അവതരിപ്പിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ, സെക്രട്ടറി കാട്ടാക്കട രവി, ആടുവള്ളി മോഹു, കെ. ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. കർഷകരുടെ പ്രതിഷേധസംഗമം കാട്ടാക്കട: കേന്ദ്ര സർക്കാറി​െൻറ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. മിനിനഗറിൽ ചേർന്ന സംഗമം വിശ്വമോഹൻ ഉദ്‌ഘാടനം ചെയ്തു. വിൻസ​െൻറ് അധ്യക്ഷത വഹിച്ചു. രാമകൃഷ്‌ണപിള്ള, ശിവൻ കുഞ്ഞ്, എ.എസ്. സലീം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.