കെ.എസ്​.ആർ.ടി.സിയിൽ ഡ്രൈവർ ക്ഷാമം: കാലഹരണപ്പെട്ട പി.എസ്​.സി പട്ടികയിൽനിന്ന്​ താൽക്കാലിക നിയമനത്തിന്​ തീരുമാനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരുടെ കുറവ് മൂലം സർവിസ് മുടക്കം വരുന്ന സാഹചര്യത്തിൽ കാലഹരണെപ്പട്ട പി.എസ്.സി ലിസ്റ്റിൽനിന്ന് ഡ്രൈവർമാരെ എം.പാനൽ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനം. പി.എസ്.സിയുടെ അൺ അൈഡ്വസ്ഡ് പട്ടികയിൽനിന്ന് നിയമനം നൽകാനാണ് മാനേജ്മ​െൻറ് അനുമതി നൽകിയത്. ഇതു സംബന്ധിച്ച് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവും കെ.എസ്.ആർ.ടി.സി പ്രസിദ്ധീകരിച്ചു. സേവനമനുഷ്ഠിക്കാൻ താൽപര്യമുള്ളവർ 5000 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകണമെന്നാണ് വ്യവസ്ഥ. 1000ലധികം ഡ്രൈവർമാരുടെ കുറവ് മൂലം നിരവധി സർവിസുകളാണ് മുടങ്ങുന്നത്. 500 ഡ്രൈവർമാർ കഴിഞ്ഞ മേയിൽ വിരമിച്ചിരുന്നു. ഡ്രൈവർമാരിൽ ഒരു വിഭാഗം ലീവെടുത്ത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ മടക്കിയെത്തിക്കാൻ കെ.എസ്.ആർ.ടി.സി നോട്ടീസ് നൽകിയത് കോടതിയിടപെടലുകൾക്ക് ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് അടിയന്തരസ്വഭാവത്തിൽ പഴയ പി.എസ്.സി റാങ്ക് പട്ടിയിൽനിന്ന് താൽക്കാലിക നിയമനം നടത്തുന്നത്. ഡ്രൈവർമാരുടെ കുറവ് കൂടുതലും ബാധിക്കുന്നത് തെക്കൻ ജില്ലകളെയാണ്. സ്ഥലംമാറ്റത്തിലൂടെ വടക്കൻ ജില്ലകളിലെ ഡ്രൈവർമാരെ പുനഃക്രമീകരിച്ചെങ്കിലും കുറവ് പരിഹരിക്കാനായിട്ടില്ല. തമിഴ്നാടുമായുള്ള കരാർ ഒപ്പിട്ടതിലൂടെ കൂടുതൽ അന്തർസംസ്ഥാന സർവിസുകൾക്ക് അനുമതി ലഭിച്ചെങ്കിലും ൈഡ്രവർമാരുടെ കുറവ് സർവിസ് നടത്തിപ്പിനെ ബാധിക്കുകയാണ്. മലബാർ ജില്ലകളിൽനിന്ന് കർണാടകയിലേക്ക് ലഭിച്ച പുതിയ െപർമിറ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുതുതായി സ്ലീപ്പർ ക്ലാസ് സർവിസുകളടക്കം തുടങ്ങാനിരിക്കുകയാണ്. വിരമിച്ചവരെ നിയമിക്കാൻ നീക്കം നടത്തിയെങ്കിലും നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചുകള്‍ വഴി താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാനുള്ള നീക്കവും പാളിയിരുന്നു. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.