കിളിമാനൂർ: പൊതുവിദ്യാദ്യാസ യജ്ഞത്തിെൻറ ഭാഗമായി മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ സമ്പൂർണ ഹൈടെക് ആയി. സമ്പൂർണ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം വി. ജോയ് എം.എൽ.എ നിർവഹിച്ചു. പി.റ്റി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ ബാലചന്ദ്രൻ, പ്രിൻസിപ്പൽ എസ്. വസന്തകുമാരി, മാനേജർ ജി.കെ. ശശാങ്കൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, ബി.പി. അജൻ, എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് റൂമുകളും മാനേജ്മെൻറ് സഹായത്തോടെയാണ് ഹൈടെക് പദ്ധതിക്ക് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ച തരത്തിൽ രൂപകൽപന ചെയ്തത്. വിദ്യാഭ്യാസവകുപ്പിെൻറ പരിശോധനക്കുശേഷം ഗവൺമെൻറ് തലത്തിൽനിന്നും ഇരുപത്തി ഒന്ന് ക്ലാസ് റൂമുകൾക്ക് ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ ലഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഭക്ഷണഹാൾ, ലാപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു. IMG-20180613-WA0037 മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സമ്പൂർണ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം വി. ജോയ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.