തിരുവനന്തപുരം: കാൽപന്തിെൻറ ആരവങ്ങളിലേക്ക് ലോകം മുങ്ങുേമ്പാൾ അതിെൻറ ഭാഗമായി തലസ്ഥാന ജില്ലയും. ജില്ലയിലെ തീര, മലയോര മേഖലകളിലെങ്ങും ഫുട്ബാൾ ആരവമാണ്. എങ്ങും ഇഷ്ട ടീമുകളുടെ പതാകകളും താരങ്ങളുടെ ചിത്രങ്ങളും ഫ്ലക്സുകളും നിറഞ്ഞു. ബ്രസീൽ, അർജൻറീന, ജർമനി തുടങ്ങിയ രാജ്യങ്ങൾക്കും മെസി, നെയ്മർ, റൊണാൾഡോ, മ്യൂളർ തുടങ്ങിയ താരങ്ങൾക്കുമാണ് ആരാധകരേറെയും. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെ വിളംബരവുമായി റാലികളും പലയിടങ്ങളിലും നടന്നു. സംസ്ഥാന യുവജനക്ഷേമബോർഡിെൻറയും സ്പോർട്സ് കൗൺസിലിെൻറയും നേതൃത്വത്തിൽ റാലി നടന്നു. വൈകുന്നേരം മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച റാലിയിൽ വിവിധ കായിക ഇനങ്ങളും ഫുട്ബാൾ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങളും അരങ്ങേറി. വിവിധ ടീമുകളുടെ ജഴ്സികൾ അണിഞ്ഞാണ് ഫുട്ബാൾ പ്രേമികൾ റാലിയിൽ പെങ്കടുത്തത്. ലോകകപ്പിെൻറ ആവേശം ഏറെ പ്രകടമാകുന്നത് തീരപ്രദേശങ്ങളിലാണ്. ബൈക്ക്റാലി ഉൾപ്പെടെ ഇവിടെ നടന്നു. ഫുട്ബാളിെൻറ ആവേശം ജനങ്ങളിൽ എത്തിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോർഡും ജില്ല ഫുട്ബാൾ അസോസിയേഷനും നൂറ് കേന്ദ്രങ്ങളിലാണ് വലിയ സ്ക്രീനിൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്. വഞ്ചിയൂർ ഫുട്‌ബാൾ ക്ലബുമായി സഹകരിച്ചാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. വഞ്ചിയൂരിലെ ബിഗ്സ്ക്രീൻ പ്രദർശനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻ 'കിക്കോഫ്' ചെയ്യും. പ്രദർശനത്തിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ട് 4-30ന് ഫുട്‌ബാൾ അസോസിയേഷൻ വഞ്ചിയൂർ എഫ്-സിയുമായി സഹകരിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മ്യൂസിയത്തുനിന്ന് ആരംഭിച്ച് വഞ്ചിയൂരിൽ സമാപിക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾ, പഴയകാല കളിക്കാർ, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കളിക്കാർ തുടങ്ങിയവർ അണിനിരക്കും. മത്സരത്തിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിലെയും ജഴ്‌സിയണിഞ്ഞ് പതാകകളും ഏന്തിയാകും കുട്ടികൾ ഘോഷയാത്രയിൽ പങ്കെടുക്കുക. എല്ലാ ദിവസവും ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള ക്വിസ് പരിപാടി, പെനാൽറ്റി ഷൂട്ടൗട്ട്, പ്രവചന മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ആരവങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളുടെ ജഴ്സികളുടെയും പതാകകളുടെയും വിൽപനയും പൊടിപൊടിക്കുകയാണ്. തലസ്ഥാനനഗരിയിലെ മിക്ക ഭാഗങ്ങളിലും വിവിധ രാജ്യങ്ങളുടെ ഫ്ലക്സുകളും ഉയർന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.