ഉറുകുന്ന്​ പാണ്ഡവൻപാറയുടെ ഒരു ഭാഗം അടർന്നുവീണു

പുനലൂർ: ഉറുകുന്ന് പാണ്ഡവൻപാറയുടെ ഒരു ഭാഗം അടർന്ന് 500 മീറ്ററോളം താഴേക്ക് പതിച്ചു. വീഴ്ചയിൽ കൂറ്റൻ പാറ മറ്റൊരു പാറയിൽ തട്ടി ചിന്നിച്ചിതറിയതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി എേട്ടാടെയാണ് നാടിനെ ഭീതിയിലാഴ്ത്തിയ ദുരന്തമുണ്ടായത്. ഒറ്റക്കൽ റെയിൽവേസ്റ്റേഷൻ-നേതാജി റോഡിൽനിന്ന് 500 അടിയിലധികം ഉയരത്തിലുള്ളതാണ് വിസ്തൃതമായ പാണ്ഡവൻപാറ. ഇൗ പാറയുടെ വടക്കുപടിഞ്ഞാറുഭാഗത്തുനിന്നാണ് ഉഗ്രശബ്ദത്തോടെ പാറ അടർന്നത്. താഴേക്ക് ഉരുണ്ടിറങ്ങിയ പാറ തട്ടി ഇൗ ഭാഗത്തെ നിരവധിപേരുടെ കൃഷി പൂർണമായും തകർന്നു. അടർന്ന പാറ താഴെയുള്ള മറ്റൊരു കൂറ്റൻ പാറയിൽ തട്ടി പല കഷണങ്ങളായി ചിതറി. ഇതുകാരണം ഇൗ ഭാഗത്തുള്ള അഞ്ച് വീടുകൾ നാശമുണ്ടാകുന്നതിൽനിന്ന് ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.