മരട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിെൻറ പേരിൽ വധുവിെൻറ ബന്ധുക്കൾ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിക്കുകയുംചെയ്ത കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിന്‍ പി. ജോസഫിെൻറ കുടുംബത്തിന് സ്ഥലംവാങ്ങാൻ ആറ് ലക്ഷവും വീട് വെക്കാൻ നാല് ലക്ഷവും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിെൻറ ഭാര്യ നീനു ചാക്കോക്ക് തുടര്‍ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി. എറണാകുളം മരട് കാട്ടിത്തല സ്കൂള്‍ വാന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കും. വിദ്യാലക്ഷ്മി (ആയത്ത് പറമ്പില്‍ വീട്ടില്‍ സനലിെൻറ മകള്‍), ആദിത്യന്‍ എസ്. നായര്‍ (മരട് ശ്രീജിത്തിെൻറ മകന്‍) എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.