ബാലരാമപുരം: . തെങ്കാശി സ്വദേശി മുരുകൻ (39) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെതുടർന്ന് ബാലരാമപുരം പൂങ്കോട് ശിവപാലെൻറ വീട്ടിൽ വാടകക്ക് താമസിക്കുന്ന എസ്. ശിവൻ (42) വെട്ടേറ്റ് മരിച്ചത്. മുരുകെൻറ ആദ്യ ഭാര്യയുടെ മകനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ ശിവനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10ന് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തെങ്കാശി സ്വദേശികളായ സഹോദരങ്ങൾ ഏഴുവർഷം മുമ്പാണ് ബാലരാമപുരത്തെത്തിയത്. ഇരുവരും മരം വെട്ടും മരപ്പണിക്കും പോകുന്നവരാണ്. തിരുനൽവേലിയിൽ ഭാര്യയും മൂന്നുമക്കളുമുള്ള മുരുകൻ ബാലരാമപുരം മുടവൂർപാറ വെട്ടുബലികുളത്തിന് സമീപം മറ്റൊരു സ്ത്രീയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. മുരുകെൻറ മൂത്തമകൻ സുബ്ബരാജ് കൊല്ലപ്പെട്ട ശിവെൻറ വീട്ടിലെത്തിയിരുന്നു. മരം മുറിക്കാനുപയോഗിക്കുന്ന വാൾ ഉപയോഗിച്ച് ശിവനെ തലയിലും മുതുകിലും വെട്ടിപരിക്കേൽപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മുരുകനും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.