നാലംഗസംഘം വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിച്ചതായി പരാതി

ശ്രീകാര്യം: സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി നാലംഗസംഘം വീട്ടുകാരെ ആക്രമിച്ചതായി പരാതി. ശ്രീകാര്യം പ്രതിഭാ നഗറില്‍ ഊരുവിള കിഴക്കേക്കരയില്‍ ഷീലയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഷീലയെ അസഭ്യം പറയുകയും മകളെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് സംഭവം. വീട്ടുകാര്‍ നിലവിളിച്ചതിനെതുടര്‍ന്ന് സമീപവാസികള്‍ എത്തുകയും ശ്രീകാര്യം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയതോടെയാണ്‌ പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടത്. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാജേഷ് വധവുമായി ബന്ധപ്പെട്ട് പ്രദേശം പൊലീസി​െൻറ നിരീക്ഷണത്തിലാണ്. പ്രതികളെ പിടികൂടാത്ത ശ്രീകാര്യം പൊലീസി​െൻറ നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. എന്നാല്‍, വീട്ടുകാരുടെ പരാതിയെതുടര്‍ന്ന് കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ശ്രീകാര്യം എസ്.ഐ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.