തിരുവനന്തപുരം: പരിശുദ്ധ റമദാൻ വ്രതത്തെ കളങ്കപ്പെടുത്തുന്ന രീതിയിൽ നോമ്പിെൻറ അന്തഃസത്ത കെടുത്തുന്ന ഇഫ്താർ മാമാങ്കങ്ങൾ ചോദ്യ ചിഹ്നമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. പ്രേംനസീർ സുഹൃദ് സമിതിയും വികാസം സാംസ്കാരിക വേദിയും സംയുക്തമായി സാമൂഹികനീതി വകുപ്പിെൻറ പൂജപ്പുര വനിതാ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാസം പ്രസിഡൻറ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷതവഹിച്ചു. പോത്തൻകോട് ഖാദിരിയ്യ അറബി കോളജ് വിദ്യാർഥികൾക്കുള്ള പുതുവസ്ത്ര വിതരണം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. അമ്മമാർക്കുള്ള സ് നേഹത്തൂവാല വിതരണം ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ നിർവഹിച്ചു. പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ അമ്മമാരെ പൊന്നാട അണിയിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട്, കവി മുരുകൻ കാട്ടാക്കട, ചലച്ചിത്ര നടൻ കൊല്ലം തുളസി, ഖാദിരിയ്യ കോളജ് ചെയർമാൻ സൈനുലാബ്ദീൻ മുസ്ലിയാർ, കൗൺസിലർ ഡോ. വിജയലക്ഷ്മി, ജയിൽ ഡി.െഎ.ജി ബി. പ്രദീപ്, ഡോ.എം.ആർ. തമ്പാൻ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സതീഷ് ബാബു പയ്യന്നൂർ, കരമന ജയൻ, സബീർ തിരുമല, അജയകുമാർ ജ്യോതിർഗമയ,ജസിന്താ മോറീസ്, കലാപ്രേമി ബഷീർബാബു, എസ്. അഹമ്മദ്, കരമന ബയാർ, കടയ്ക്കൽ രമേശ്, തെക്കൻ സ്റ്റാർ ബാദുഷ, സെയ്ദലി മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.