പോത്തൻകോട്: പെരുമാതുറ, പടിഞ്ഞാറ്റുമുക്ക് മേഖലകളിൽ കഞ്ചാവ് വിൽപന നടത്തിയ മൂന്നംഗസംഘം കഠിനംകുളം പൊലീസ് പിടിയിൽ. പെരുമാതുറ മാടൻവിള തോപ്പിൽ വീട്ടിൽ നാസിമുദ്ദീൻ (40), തുമ്പ ആറാട്ടുവഴി പീറ്റർ ഹൗസിൽ ഡൊമനിക് പീറ്റർ (23), പടിഞ്ഞാറ്റുമുക്ക് ചിറക്കൽ കോവിൽവിളാകത്ത് ഫൈസൽ (20) എന്നിവരെയാണ് 250 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. പള്ളിയിൽ മോഷണം നടത്തിയ കപ്യാർ പിടിയിൽ പോത്തൻകോട്: പള്ളിയിൽ മോഷണം നടത്തിയ കപ്യാരെ കഠിനംകുളം പൊലീസ് പിടികൂടി. മര്യനാട് സർഗാരോഹിത മാതാവ് ദേവാലയത്തിലാണ് കവർച്ച നടന്നത്. മര്യനാട് അത്തിയിൽ പുരയിടത്തിൽ ആൻറണി (50) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ഒാഫിസ് ജീവനക്കാരി വിവരം അറിയുന്നത്. തിങ്കളാഴ്ച ഒാഫിസിെൻറ പിൻവശത്തെ വാതിൽ പൂട്ടാൻ ജീവനക്കാരി മറന്നത് മനസ്സിലാക്കിയ പ്രതി അകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു. കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.