ഇൻറർകൊളീജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമെൻറ്​

ആയൂർ: മാർത്തോമ എജുക്കേഷനൽ ടെക്നിക്കൽ െട്രയിനിങ് ആൻഡ് റിസർച് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ആയൂർ മാർത്തോമ കോളജിൽ ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ ഇൻറർകൊളീജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് നടത്തും. ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ടൂർണമ​െൻറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ടുമ​െൻറുമായി ബന്ധപ്പെടണം. ഫോൺ: 9744981414. മുക്കുന്നം മന്നാനിയ്യയിൽ പ്രാർഥനാസംഗമം നടന്നു കടയ്ക്കൽ: അനാഥ പെൺകുട്ടികളുടെ അഭയകേന്ദ്രമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യയിൽ നടന്ന പ്രാർഥനാസംഗമത്തിലും അനാഥ പെൺകുട്ടികളുടെ വിവാഹത്തിലും ആയിരങ്ങൾ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ആമുഖ പ്രഭാഷണവും കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണവും നടത്തി. അബ്ദുൽ ജവാദ് മന്നാനി പാലുവള്ളി, മുഹമ്മദ് റാഫി ബാഖവി, ഇൻഷാദ് അസ്ഹനി, എ. അലിദിവാനുദ്ദീൻ, ഹാഫിസ് കുടവൂർ നവാസ് മന്നാനി, ചക്കമല ഷംസുദ്ദീൻ മന്നാനി, എം. ഇമാമുദ്ദീൻ, ജെ. സുബൈർ, എ.എം. യൂസഫുൽ ഹാദി, എസ്. എം ഹസൻ, നിസാമുദ്ദീൻ മൗലവി, ഫസിലുദ്ദീൻ ബാഖവി, എ.എം. ഹനീഫ, എം. ഉസ്മാൻ. കെ.ആർ നിഷാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.