ലോകകപ്പ് ആരവത്തിന് മാറ്റുകൂട്ടാൻ ജഴ്സികളും പതാകകളും

കൊല്ലം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ആരാധകർക്കായി ഇഷ്ട ടീമുകളുടെ ജഴ്സികളും പതാകകളും കടകളിൽ റെഡി. ഫുട്‌ബാൾ ആരവത്തിന് മാറ്റുകൂട്ടാൻ കളി കമ്പക്കാർക്ക് ഇഷ്ടതാരങ്ങളുടെയും ടീമി​െൻറയും ജഴ്സി കൂടിയേതീരൂ. ഇത് മുന്നിൽക്കണ്ടാണ് കച്ചവടക്കാർ ജഴ്സികൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബ്രസീൽ, അർജൻറീന, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളുടെ ജഴ്സികൾക്കാണ് ആരാധകർ കൂടുതൽ. സ്പെയിൻ, ഇഗ്ലണ്ട്, ജർമനി, ഇറ്റലി, ബെൽജിയം ടീമുകൾക്കും ആരാധകർ കുറവല്ല. ലയണൽ മെസി, ക്രിസ്റ്റ‍്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ ചിത്രങ്ങൾ ആലേഖനംചെയ്ത ജഴ്സികൾക്കാണ് പ്രിയമേറെ. ലോകകപ്പിൽ പങ്കെടുക്കുന്ന മിക്ക രാജ്യങ്ങളുടെയും പതാകകളും തൊപ്പികളും വിപണിയിലുണ്ട്. ഇക്കൊല്ലം കളികാണാൻ പാതിരവരെ കാത്തിരിക്കേണ്ട എന്ന ആശ്വാസത്തിലാണ് കാൽപന്ത്കളി കമ്പക്കാർ. മാല മോഷ്ടാവ് അറസ്റ്റിൽ കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയുടെ മാല പൊട്ടിച്ചുകടന്നയാളെ പിടികൂടി. വാടി സ്വദേശിയായ െപൺകുട്ടിയുടെ ഒരു പവ​െൻറ മാല കവർന്ന കേസിൽ കിഴക്കേകല്ലട അംബുവിള ലക്ഷം വീട് കോളനിയിൽ േജാൺസണെയാണ് (45) പള്ളിേത്താട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ എസ്.ടി. ബിജുവി​െൻറ നേതൃത്വത്തിൽ ശ്യാംകുമാർ, ബദനിക്രൂസ്, രാധാകൃഷ്ണൻ, ഹിലാരിയസ്, ചന്ദ്രസേനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.