കൊല്ലം: ലിംഗവ്യത്യാസമില്ലാതെ എല്ലാവരേയും മനുഷ്യരായി കാണുന്ന കാലം വരണമെന്ന് ജെൻഡർ ന്യൂട്രൽ അസംബ്ലി. സ്ത്രീ, പുരുഷ, ട്രാൻസ്െജൻഡർ വ്യത്യാസമില്ലാതെ എല്ലാവർക്കും മനുഷ്യരായി ജീവിക്കാനുള്ള ഇടമാണ് ആവശ്യമെന്നും അസംബ്ലി ചൂണ്ടിക്കാട്ടി. ജില്ലയിൽ നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടി ചലച്ചിത്ര സംവിധായകൻ ആഷിക് അബു ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങൾ ട്രാൻസ് ജെൻഡേർസിനെ ഒപ്പം ചേർത്ത് നിർത്തുമ്പോഴും പൊതുസമൂഹത്തിൽ ഇപ്പോഴും ക്രൂരമായ അവഹേളനമാണ് ഇവർ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ് അഞ്ജുകൃഷ്ണ അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ഡോ.സുജ സൂസൻ ജോർജ്, ശ്യാമ, സംസ്ഥാന സെക്രട്ടറി എം. വിജിൻ, കേന്ദ്രകമ്മിറ്റി അംഗം എസ്.ആർ. ആര്യ, ശ്യാം മോഹൻ, മുഹമ്മദ് നസ്മൽ, ഡി. സുരേഷ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് അരുൺ ബാബു, സെക്രട്ടറി ആർ. ബിജു, എം. ഹരികൃഷ്‌ണൻ, ആദർശ് എം. സജി എന്നിവർ സംസാരിച്ചു. പി.കെ. തമ്പി അനുസ്മരണം കൊല്ലം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. തമ്പി അനുസ്മരണ സമ്മേളനം 17ന് രാവിലെ 10ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. മുന്‍ മന്ത്രി സി.വി. പത്മരാജന്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷതവഹിക്കും. 'ഭരണം, പൊലീസ്, മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സിനിമ-സീരിയല്‍ താരം സൂര്യാ രാജേഷ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.