പാലോട്: ഇരുവൃക്കയും തകരാറിലായ നദീമയുടെ ശസ്ത്രക്രിയക്കുള്ള ചെലവ് ലുലു ഗ്രൂപ് ഏറ്റെടുക്കും. പാലോട് എൻ.എൻ ഹൗസില്‍ താജുദ്ദീെൻറ മകൾ നദീമയുടെ (19) ചികിത്സക്ക് വഴിയില്ലാതെ കുടുംബം പ്രയാസപ്പെടുന്നത് മാധ്യമം വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധിയിൽപെട്ട ലുലു ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസഫലി നിർദേശിച്ചതനുസരിച്ച് റീജനൽ മാനേജർ രാജീവ് സദാനന്ദൻ നദീമയുടെ വസതിയിലെത്തിയാണ് ചികിത്സ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. നദീമ ഒരുവർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ് ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ നദീമക്ക് രോഗാധിക്യംമൂലം പഠനം തുടരാനായില്ല. വൃക്ക പകുത്തുനൽകാൻ മാതാവ് തയാറായെങ്കിലും ഭാരിച്ച ചികിത്സാചെലവ് ചോദ്യചിഹ്നമായി. പിതാവ് നടത്തിയിരുന്ന കടയിൽനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിെൻറ ആശ്രയം. എന്നാൽ, മകളുടെ രോഗവും നിരന്തരമുള്ള ചികിത്സാതിരക്കുകളും കാരണം താജുദ്ദീന് കച്ചവടം ഉപേക്ഷിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.