കൊച്ചുവേളി-മംഗളൂരു ജങ്​ഷൻ അന്ത്യോദയ ദ്വൈവാര എക്സ്​പ്രസ്​ ഇന്ന്​ ഫ്ലാഗ്ഓഫ് ചെയ്യും

തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ് െട്രയിൻ (നമ്പർ 16355/16356) ശനിയാഴ്ച രാവിലെ 10ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്നും കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനവും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യും. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് തൊട്ടടുത്ത ദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന െട്രയിൻ അടുത്ത ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. അൺറിസർവ് കോച്ചുകളാണ് െട്രയിനിലുണ്ടാവുക. അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ ഉപയോഗിച്ചാണ് കോച്ചുകളുടെ ഉൾവശം രൂപകൽപന ചെയ്തിരിക്കുന്നത്. കുഷ്യൻ സീറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ, ലാപ്ടോപ് ചാർജിങ് പോയിൻറുകൾ, വാട്ടർ പ്യൂരിഫയറുകൾ, മോഷണംതടയാനുള്ള സംവിധാനം, അഗ്നിശമന ഉപകരണങ്ങൾ, ജൈവ ടോയ്ലറ്റ് എന്നിവ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.