കോവളം: യന്ത്രത്തകരാറിനെ തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളവും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ടൗൺഷിപ് സ്വദേശികളായ ഷാഫി, ഫാറൂക്ക്, അഹമ്മദ് കണ്ണ് എന്നിവരാണ് വള്ളത്തിെൻറ എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിലകപ്പെട്ടത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിെൻറ പട്രോളിങ് ബോട്ടാണ് വൈകീട്ട് അഞ്ചോടെ തീരത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ ഷാനിബാസിെൻറ നേതൃത്വത്തിൽ ജയകുമാർ, രാജ്കുമാർ, സ്രാങ്ക് ജയകുമാർ, മറൈൻ ഗാർഡ് റോക്കി, എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. tvcvzm11.jpg യന്ത്രത്തകരാറിനെ തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളവും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരെക്കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.