പൊലീസിനെതിരായ ഇസ്​മായിലി​െൻറ ആരോപണങ്ങൾ ​െഎ.ജി അന്വേഷിക്കും

തിരുവനന്തപുരം: എടത്തല സ്റ്റേഷനിലെ പൊലീസുകാരുൾപ്പെടെയുള്ളവർക്കെതിരെ ഇസ്മായിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് കൊച്ചി റേഞ്ച് െഎ.ജി അന്വേഷിക്കും. ആരോപണങ്ങെളക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി റേഞ്ച് െഎ.ജി വിജയ് സാക്കറെയോട് നിർദേശിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എടത്തലയിൽ യുവാവിനെ പൊലീസ് മർദിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ തീവ്രവാദബന്ധമുള്ള ഇസ്മായിൽ ഉൾെപ്പടെ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, ത​െൻറ പിതാവി​െൻറ േജ്യഷ്ഠ​െൻറ മകനാണ് മർദനമേറ്റ ഉസ്മാനെന്നും അതിനാലാണ് താൻ പ്രതിഷേധത്തിൽ പെങ്കടുത്തതെന്നുമുള്ള വിശദീകരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇസ്മായിൽ പൊലീസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മണ്ണി​െൻറയും കരിങ്കല്ലി​െൻറയും ഇടപാടാണ് താൻ നടത്തുന്നതെന്നും ഇതിനായി പലപ്പോഴും പൊലീസുകാർക്ക് കൈക്കൂലി കൊടുക്കേണ്ടിവരുന്നുവെന്നുമാണ് ഇസ്മായിലി​െൻറ പ്രധാന ആരോപണം. എടത്തല സ്റ്റേഷനിൽ നാല് ഫാൻ വാങ്ങി നൽകിയെന്നും എസ്.െഎക്ക് ഉൾപ്പെടെ കഴിഞ്ഞാഴ്ചയും കൈക്കൂലി നൽകിയെന്നും ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർക്ക് പതിനായിരക്കണക്കിന് രൂപ കൈക്കൂലി നൽകിയിട്ടുണ്ടെന്നും ഇസ്മായിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് െഎ.ജിയോട് ഡി.ജി.പി നിർദേശിച്ചിട്ടുള്ളത്. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയാണ് ഇസ്മായിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.