കെട്ടിടനിർമാണത്തിന്​ വ്യാജ എൻ.ഒ.സി; നിജസ്​ഥിതി പരിശോധിക്കാൻ വിമാനത്താവള​ അതോറിറ്റിക്ക്​ മേയറുടെ കത്ത്​

തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപപ്രദേശങ്ങളിൽ കെട്ടിടനിർമാണത്തിന് ഹാജരാക്കിയ വിമാനത്താവള അതോറിറ്റിയുടെ വ്യാജ എൻ.ഒ.സി പരിശോധിക്കാൻ വിമാനത്താവള അധികൃതർക്ക് മേയർ കത്തുനൽകി. കോർപേറഷൻ ഫോർട്ട് സോണൽ ഒാഫിസിൽ ലഭിച്ച 22 അപേക്ഷകൾക്കൊപ്പമാണ് വ്യാജ എൻ.ഒ.സി സമർപ്പിച്ചതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കേരള ബിൽഡിങ് ഡിസൈനേഴ്സ് ഒാർഗനൈസേഷൻ നൽകിയ പരാതിയിലാണ് വസ്തുത പരിശോധിക്കാൻ മേയർ അതോറിറ്റിയോട് ആവശ്യപ്പെട്ടത്. എൻ.ഒ.സി വ്യാജമാണെന്ന് വിമാനത്താവള അതോറിറ്റി സ്ഥിരീകരിച്ചാൽ സി.ബി.െഎ ഉൾപ്പെടെ ഏത് അന്വേഷണവും ശിപാർശ ചെയ്യാനാകുമെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. അപേക്ഷകളിൽ ക്രമക്കേട് പിടികൂടിയതിനെ തുടർന്ന് വിമാനത്താവള അതോറിറ്റി ചുമതലപ്പെടുത്തിയ ഏജൻസിയിൽനിന്ന് എൻ.ഒ.സി വാങ്ങിയശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാൻ അപേക്ഷകർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം കണക്കാക്കിയാണ് റെഡ് സോണിൽ വരുന്ന വാർഡുകളിലെ കെട്ടിടനിർമാണത്തിന് എൻ.ഒ.സി നൽകുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇതിനായുള്ള അപേക്ഷാഫോറം ലഭ്യമാണ്. വെബ്സൈറ്റിൽ നിൽകിയ അപേക്ഷയുടെ തനിപ്പകർപ്പാണ് വ്യാജ ലോബി ഉപയോഗിക്കുന്നത്. അതിനാൽ വ്യാജനാണോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല. മറ്റ് രേഖകളുമായി ഒത്തുനോക്കുമ്പോൾ വാർഡി​െൻറ പേരും സർവേ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം ശരിയുമാണ്. എന്നാൽ, സൈറ്റ് കോഓഡിനേറ്റ്സ് എന്ന കോളം പൂരിപ്പിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ എൻ.ഒ.സി ഫോറത്തിൽ പൂരിപ്പിച്ച സ്ഥലത്തി​െൻറ അക്ഷാംശ, രേഖാംശ അളവുകൾ ഗൂഗിൾ മാപ്പുമായി ഒത്തുനോക്കുമ്പോൾ കടലിനുള്ളിൽ എന്നാണ് കാണിക്കുന്നത്. അതായത്, ശരിയായരീതിയിൽ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കിയിട്ടില്ല എന്ന് വ്യക്തം. എൻ.ഒ.സി നൽകാനായി വിമാനത്താവള അതോറിറ്റി ചുമതലപ്പെടുത്തിയ ഏജൻസിയുടെ പരിശോധനയിലും അപേക്ഷകളോടൊപ്പം സമർപ്പിച്ചത് വ്യാജ എൻ.ഒ.സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയതുറ, വള്ളക്കടവ്, പൂന്തുറ, തൈക്കാട്, പെരുന്താന്നി, ചാക്ക, മേട്ടുക്കട, കരിക്കകം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 20 അപേക്ഷകരാണ് വ്യാജ എൻ.ഒ.സി ലോബിയുടെ ചതിയിൽെപട്ടിരിക്കുന്നത്. കൂടുതൽ പേർ വ്യാജ എൻ.ഒ.സി അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ടോയെന്ന് വിശദ പരിശോധന വഴിയേ കണ്ടെത്താൻ കഴിയൂവെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. കെട്ടിടനിർമാണത്തിനുള്ള എൻ.ഒ.സി നൽകാൻ എ.എ.ഐ ഒരു ഏജൻസിയെ മാത്രമാണ് ചുമതലപ്പെടുത്തിയത്. പതിനായിരത്തോളം രൂപ അപേക്ഷകന് ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, വ്യാജ എൻ.ഒ.സി ലോബി അപേക്ഷകരിൽനിന്ന് ഈടാക്കുന്നത് 1000 മുതൽ 2000 രൂപ വരെയാണ്. ഇതാണ് അപേക്ഷകർ കൂട്ടത്തോടെ വ്യാജൻമാരെ ആശ്രയിക്കാൻ കാരണം. ക്രമക്കേട് പിടികൂടിയ സാഹചര്യത്തിൽ ഇരട്ടി ചെലവു വഹിക്കേണ്ട ഗതികേടിലാണ് അപേക്ഷകർ. ‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.