ഡിജിറ്റൽ കാലത്തി​െൻറ ഫലം പഠനങ്ങളിലും ഉണ്ടാകണം -വി.എസ്​.എസ്​.സി ഡയറക്​ടർ

തിരുവനന്തപുരം: മണ്ണെണ്ണ വെളിച്ചത്തിൽനിന്ന് കാലം ഡിജിറ്റലിലേക്ക് മാറിയതി‍​െൻറ ഫലം പഠനങ്ങളിലും ഉണ്ടാകണമെന്ന് വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്. ബാംഗ്ലൂർ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ കാലാവസ്ഥ പഠന വിഭാഗങ്ങളുടെയും ദിവേച്ചാ കാലാവസ്ഥ വ്യതിയാന കേന്ദ്രത്തി‍​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതിമേഖലയിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ചോദ്യം ചോദിക്കാൻ അറിയാത്ത, ചോദ്യം ചെയ്യാൻ മടിക്കുന്ന വിദ്യാർഥി സമൂഹത്തെയാണ് നാം വളർത്തിക്കൊണ്ടുവരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച പ്രഫ. ജെ. ശ്രീനിവാസൻ പറഞ്ഞു. ചോദ്യങ്ങളിലൂടെയാണ് ഉത്തരം ഉണ്ടാകേണ്ടത്. അത്തരം ചോദ്യങ്ങളായിരുന്നു ഡിജിറ്റൽ വിപ്ലവത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചത്. എന്നാൽ, ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന പുതിയതലമുറ ഉത്തരങ്ങൾ മാത്രം തേടിക്കൊണ്ടിരിക്കുകയാണെന്നും അവർക്ക് ചോദ്യങ്ങളറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ദിവേച്ചാ കാലാവസ്ഥ വ്യതിയാനകേന്ദ്രം ഡയറക്ടർ പ്രഫ. എസ്.കെ. സതീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ 150 കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഇവർക്കായി ക്ലാസുകളും സംഘടിപ്പിച്ചു. എജ്യൂ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്. ജയകുമാർ സ്വാഗതവും മാർ ഇവാനിയോസ് കോളജ് മുൻ അധ്യാപകൻ ഡോ. എബ്രഹാം ജോർജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.