കല്ലമ്പലം: ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിച്ച മദ്റസകളിൽ 2018 മേയ് അഞ്ച്, ആറ് തീയതികളിൽ നടന്ന പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസിൽ 92 ശതമാനവും പത്താം ക്ലാസിൽ 98 ശതമാനവും കുട്ടികൾ ഉപരിപഠനത്തിന് അർഹതനേടിയതായി പരീക്ഷാ ബോർഡ് ചെയർമാൻ കെ. സുലൈമാൻമൗലവിയും ജനറൽ കൺവീനർ പാലു വള്ളി അബ്ദുൽ ജബ്ബാർ മൗലവിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മാർക്ക് ലിസ്റ്റിെൻറ കോപ്പി മേഖലാ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഇവ റമദാൻ 25ന് മദ്റസകളിൽ പ്രസിദ്ധീകരിക്കണം. ഇൗമാസം 14 വരെ പുനർമൂല്യനിർണയത്തിനും സേ പരീക്ഷക്കും അപേക്ഷിക്കാം. ജൂലൈ ഒന്നിന് മേഖലാ കേന്ദ്രങ്ങളിൽ സേ പരീക്ഷകൾ നടക്കും. റമദാൻ അവധികഴിഞ്ഞ് 24ന് മദ്റസകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.