കാർഷിക കടങ്ങൾ പരിധിയില്ലാതെ എഴുതിത്തള്ളണം -ശിവകുമാർ എം.എൽ.എ

തിരുവനന്തപുരം: രാജ്യത്തെ കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ കാർഷികകടങ്ങൾ പരിധിയില്ലാതെ എഴുതിത്തള്ളണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ദേശവ്യാപകമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്ക്ലബ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച െഎക്യദാർഢ്യ സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ നെയ്യാറ്റിൻകര സനൽ, ശരത്ചന്ദ്രപ്രസാദ്, മാരായമുട്ടം അനിൽ, മാരായമുട്ടം സുരേഷ്, വർഗീസ്, കർഷക കോൺഗ്രസ് നേതാക്കളായ കള്ളിക്കാട് രാജേന്ദ്രൻ, അടയമൺ മുരളി, ഉള്ളൂർ വത്സലൻ, വർക്കല അൻവർ, ഹെലൻ ബാബു, ബാബുജി ഇൗശോ, കുമാരപുരം രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.