കാർത്തുമ്പി കുടകളുടെ വിതരണ ഉദ്​ഘാടനം മന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി അമ്മമാർ നിർമിക്കുന്ന കാർത്തുമ്പി കുടകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി എ.കെ. ബാല​െൻറ ഓഫിസ് ചേംബറിൽ നടന്നു. മന്ത്രിയും അട്ടപ്പാടിയിൽ നിന്നെത്തിയ ലക്ഷ്മി ഉണ്ണികൃഷ്ണനും ചേർന്ന് നൽകിയ കുട ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനായ പ്രതിധ്വനി വൈസ് പ്രസിഡൻറ് വൈ.വി. മാഗിയും ട്രഷറർ രാഹുൽ ചന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. തമ്പി​െൻറ പ്രസിഡൻറ് രാജേന്ദ്രപ്രസാദും പീസ് കലക്ടിവി​െൻറ പ്രതിനിധി ചിന്തു രവീന്ദ്രനും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.