തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: തൊഴില്‍ നിയമങ്ങളുടെ പ്രയോഗം തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻഡ് എംപ്ലോയ്‌മ​െൻറി​െൻറ ആഭിമുഖ്യത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച 'തൊഴില്‍ നയം: കാഴ്ചപ്പാടും ദൗത്യവും' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കാനും പരിഹരിക്കാനും ശ്രമം നടത്തും. ഇതില്‍ അധിഷ്ഠിതമായാണ് തൊഴില്‍ നയം രൂപവത്കരിച്ചിരിക്കുന്നത്. തൊഴിലാളി-തൊഴിലുടമാ ബന്ധവും സുദൃഢമാകണം. എല്ലാ മേഖലകളില്‍നിന്നുമുള്ള അഭിപ്രായം പരിഗണിച്ചാണ് നയം യാഥാര്‍ഥ്യമാക്കിയത്. ചെയ്യാത്ത ജോലിക്ക് കൂലി, അമിതകൂലി, യൂനിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന അവസ്ഥ എന്നിവ അവസാനിപ്പിക്കാനായി. 23 മേഖലകളില്‍ ഇതിനകം കുറഞ്ഞ കൂലി പുതുക്കി നിശ്ചയിച്ചു. തൊഴിലാളികളെയും തൊഴിലുടമകളെയും സംഘടനകളെയും ബോധവത്കരിക്കേണ്ടത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. തൊഴില്‍ വകുപ്പ് ഓഫിസുകള്‍ തൊഴിലാളി സൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടൻറ് എ.വി. ജോസ്, ലേബര്‍ കമീഷണര്‍ എ. അലക്‌സാണ്ടര്‍, കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം. ഷജീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.