എസ്.ഡി.പി.​െഎ നിയമസഭാ മാർച്ച്​, ജലപീരങ്കി ​പ്രയോഗിച്ചു

തിരുവനന്തപുരം: എടത്തലയിൽ യുവാവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ തീവ്രവാദിയെന്ന് വിളിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.െഎ നിയമസഭാ മാർച്ച് നടത്തി. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. കെ.എസ്. ഷാന്‍, അഷ്‌റഫ് പ്രാവച്ചമ്പലം, ശിഹാബുദ്ദീന്‍ മന്നാനി, വേലുശേരി സലാം തുടങ്ങിയവർ സംബന്ധിച്ചു. മാര്‍ച്ച് നിയമസഭാ പരിസരത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.