തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആർ.എസ്.എസ് എന്നുകേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടതുപോലെയാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പി. മര്യാദക്ക് ഭരിക്കാനറിയാത്തതിെൻറ ചൊരുക്ക് പിണറായി തീര്‍ക്കുന്നത് ആർ.എസ്.എസിനോടാണ്. വാട്‌സ്ആപ് ഹര്‍ത്താല്‍ മുതല്‍ നിപ വ്യാപനംവരെയുള്ള വിഷയങ്ങളില്‍ ആർ.എസ്.എസിനെ ആക്ഷേപിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. പിണറായിയുടെ ആർ.എസ്.എസ് ഫോബിയയുടെ അവസാന ഉദാഹരണമാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.