പ്രണബ് മുഖർജി അഭിനവയൂദാസായി -വി.എം. സുധീരന്‍

തിരുവനന്തപുരം: ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിനെ ഭാരതത്തി‍​െൻറ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ച മുൻ രാഷ്്ട്രപതി പ്രണബ് മുഖർജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് വി.എം. സുധീരന്‍. കോൺഗ്രസിലൂടെ എല്ലാം നേടിയ പ്രണബ് അഭിനവയൂദാസായി മാറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ്രാജി​െൻറ വിനീതവിധേയനായി രാജ്യത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ എതിർത്ത ആർ.എസ്.എസ് സ്ഥാപകൻ എങ്ങനെ ഭാരതത്തി​െൻറ മഹാനായ പുത്രനാകും. സ്വാതന്ത്ര്യസമരപ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയനേതാക്കളും ഉയർത്തിപ്പിടിച്ച അമൂല്യമായ ആദർശങ്ങളെ തള്ളിപ്പറഞ്ഞ ഹെഡ്ഗേവാറിനെ പുകഴ്ത്തുന്നതിന് ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖർജി യഥാർഥത്തിൽ തള്ളിപ്പറഞ്ഞത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും അതി​െൻറ പ്രതീകമായ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയുമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.